2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ദേവി ടീച്ചര്‍...........

                               ഇടവഴിയിലേക്ക്  ചരിഞ്ഞു നില്‍ക്കുന്ന, അടുത്ത പറമ്പിലെ നെല്ലി മരതണലില്‍ വീണ കുഞ്ഞിലകളും ചവിട്ടി, ഹെഡ് മാഷിന്റെ റൂമിന് മുമ്പിലെ പടികള്‍ കയറി,ഇടത്തോട്ട് നടന്നു ആദ്യത്തെ വാതില്‍ കടന്നാല്‍ ഒന്നാം ക്ലാസ്സിലെത്തി....
 
                       നീണ്ടു നടു വളഞ്ഞ്,ഉയരം കുറഞ്ഞ ബെഞ്ചുകളിലിരുന്നു നീലയും വെള്ളയും ഇട്ട കുറേ കുട്ടികള്‍ കലപില കൂട്ടുന്നുണ്ട് ...  ബെല്ലടിക്കറായി...       പെട്ടെന്ന് ക്ലാസ് നിശബ്ധമായി...                                 ദേവി ടീച്ചര്‍ വന്നു ....   പ്രാര്‍ത്ഥനയ്ക്ക് ശേഷം ടീച്ചര്‍ അധികം ഉച്ചത്തില്‍ അല്ലാതെ നീട്ടി വിളിക്കുന്ന പേരുകാര്‍ ഹാജര്‍ പറയുന്നു...
   
.............   ഒരുപാട് വര്‍ഷങ്ങള്‍ .... ഒരുപാടു പേരുകള്‍.....

നിലവിലെ സമൂഹത്തിന്റെ സദാചാര വിചാരണയില്‍ ജീവിത വിജയം നേടിയവരയും, ശരാശരിക്കാരയും, കുരുതമ്കെട്ടുപോയവരയും എല്ലാം കുറേ പേരുണ്ട് ടീച്ചര്‍ അറിവിന്റെ ആദ്യപാഠം പറഞ്ഞു കൊടുത്തവരായി.....

       വെളുത്ത ബ്ലൌസും , വെളുത്ത നിറത്തില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ പ്രയാസമുള്ളത്ര നരച്ച നീല നിറമുള്ള ബോഡറുള്ള സാരിയുമിട്ട്,ഹാജര്‍ ബുക്കും ചെറിയ ഒരു വടിയും ചോക്കുമായി ക്ലാസ്സില്‍ വരാറുള്ള ടീച്ചറുടെ മുഖത്ത് ഏതാണ്ട് എല്ലാ അവസരത്തിലും ഒരേ ഭാവമായിരുന്നു....എല്ലാത്തിനോടും ഒരേ വികാരം പോലെ....

അതുപോലെ തന്നെ തന്റെ വിദ്യാര്‍ത്ഥികളായിരുന്നവരിലെ കുരുത്തം കേട്ടവരെയും, ഉന്നതസ്ഥനീയരെയും എല്ലാം ടീച്ചര്‍ക്ക്‌ ഒരേ പോലെ സ്നേഹിക്കാനും അനുഗ്രഹിക്കനുമേ സാദിക്കുമായിരുന്നുള്ളൂ  എന്ന്  തോന്നി പോകുന്നു...

                               രാവിലെ കോഴിക്കോട്ടേക്കുള്ള ലോക്കലിനു വേണ്ടി തിരക്കുപിടിച്ച് മുക്കളിയിലേക്ക് നടക്കുമ്പോള്‍,തലയിലൂടെ മഫ്ലാരുമിട്ട്‌ നടന്നു വരുന്ന ടീച്ചര്‍ ഇനി ഓര്‍മകളില്‍.....

ആ വേര്‍പാടിന് മുമ്പില്‍ എന്നും അച്ചടക്കത്തോടെ കുഞ്ഞു മക്കളായിരുന്ന വിദ്യാര്‍ത്ഥികളുടെ ആദരാഞ്ജലികള്‍ .......